ഐഎസ്എൽ: പൂനെയെ തകര്‍ത്ത് ബെംഗളൂരു - ജയം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2017 (08:43 IST)
ഐ എസ് എല്ലിൽ ബെംഗളൂരുവിന് തകർപ്പൻ ജയം. ബലെവാഡി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പുനെ സിറ്റിയെ ബെംഗളൂരു എഫ്സി തകർത്തത്. വെനസ്വേലൻ താരം മികുവിലൂടെയായിരുന്നു ബെംഗളുരു ആദ്യ രണ്ടു ഗോളുകളും നേടിയത്.   
 
കളിയുടെ മുപ്പത്തിയഞ്ചാം മിനിറ്റിൽ ആദിൽ ഖാന്റെ ഗോളിൽ പുനെ മിന്നുന്ന പ്രകടനം കാഴ്ചവച്ച് മുന്നിലെത്തിയെങ്കിലും ബെംഗളൂരുവിന്റെ പ്രത്യാക്രമണം വളരെ ശക്തമായിരുന്നു. 64ാം മിനിറ്റിൽ ആദ്യഗോൾ നേടിയ ബെംഗളൂരു, 78ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. 
 
മികുവിന് പുറമെ മത്സരത്തിന്റെ 95ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ ഗോൾ കൂടിയായതോടെയാണ് പുനെയുടെ പതനം പൂർണമായത്. ഈ ജയത്തോടെ നാലു ജയങ്ങളുമായി ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി മുന്നേറ്റം തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article