ഇന്ത്യൻ സൂപ്പർ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിൻ എഫ്സിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എഫ്സി ഗോവയെയാണ് അവര്‍ കീഴടക്കിയത്. 32മത് മിനിട്ടിൽ ബൽവന്ത് സിംഗും 42മത് മിനിട്ടിൽ ബ്രസീലിയൻ സൂപ്പർ സ്റ്റാർ എലാനോയുമാണ് ചെന്നൈയിൻ എഫ്സിക്കുവേണ്ടി വിജയ ഗോളുകൾ നേടിയത്.
അതേസമയം ബ്രസീല്‍ ഇതിഹാസം സീക്കോ പരിശീലിപ്പിക്കുന്ന ഗോവയ്ക്കായി ആശ്വാസഗോൾ നേടിയത് ഗ്രിഗോറി അർനോളായിരുന്നു. ഇന്ന് നടക്കുന്ന മത്സരത്തിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ആദ്യമത്സരത്തിൽ വിജയം നേടിയവരാണ് ഇരുടീമുകളും.