ബ്ലാസ്‌റ്റേഴ്‌സിന്റെ മാർക്വീ താരത്തിന്റെ കാര്യത്തില്‍ തീരുമാനമായി; കൊമ്പന്മാരെ മുന്നില്‍ നിന്ന് നയിക്കാനെത്തുന്നത് അയര്‍ലന്‍ഡ് താരം

വ്യാഴം, 28 ജൂലൈ 2016 (17:15 IST)
ഐഎസ്എൽ മൂന്നാം സീണിലേക്കുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്റെ മാർക്വീ താരമായി മുൻ അയര്‍ലന്‍ഡ് താരം ആരൺ ഹ്യൂസിനെ നിയമിച്ചു. ന്യൂകാസിൽ, ആസ്റ്റൻ വില്ല ടീമുകളുടെ പ്രതിരോധം കാത്തിട്ടുള്ള 36കാരനായ ഹ്യൂസ് 405 ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾക്കു ജേഴ്സിയണിഞ്ഞിട്ടുണ്ട്. അടുത്തിടെ ഫ്രാൻസിൽ നടന്ന യൂറോ കപ്പിലും അയര്‍ലന്‍ഡിനായി ഹ്യൂസ് ബൂട്ടണിഞ്ഞിരുന്നു.

ന്യൂകാസിലിനായി 205 മത്സരങ്ങളും ആസ്റ്റൺ വില്ലയ്ക്കായി 200 മത്സരങ്ങളും കളിച്ചു. അയര്‍ലന്‍ഡ് ദേശീയ ടീമിനായി 100ൽ അധികം മത്സരങ്ങൾ ഹ്യൂസ് കളിച്ചിട്ടുണ്ട്. 2010ൽ യൂറോപ്പ ലീഗ് ഫൈനൽ കളിച്ച ഫുൾഹാം ടീമിലും ഹ്യൂസ് അംഗമായിരുന്നു. അന്ന് അധികസമയത്ത് അത്ലറ്റിക്കോ മാഡ്രിഡിനോടു പരാജയപ്പെട്ടാണ് ഫുൾഹാം പുറത്തായത്.

വെബ്ദുനിയ വായിക്കുക