കുറ്റവാളികളുടെ പേടി സ്വപ്നമായ ജെയിംസ് ബോണ്ട് സീരിയസില്‍ അടുത്ത നായകന് താനാണെന്ന വാര്‍ത്തകളെ തള്ളി ഇംഗ്ലണ്ട് ഫുട്ബോളിലെ ഇതിഹാസ താരം ഡേവിഡ് ബെക്കാം രംഗത്തെത്തി. താനാണ് അടുത്ത ബോണ്ട് എന്ന വാര്‍ത്ത കേട്ടു. അത് ഓര്‍ക്കുബോള്‍ പൊട്ടിച്ചിരിയാണ് വരുന്നത്. വാര്‍ത്തകള്‍ എത്തരത്തില്‍ ആയാലും ബോണ്ട് ആയി വെള്ളിത്തിരയില്‍ എത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ബെക്കാം പറഞ്ഞു.
ഡേവിഡ് ബെക്കാം നേരത്തെ തന്നെ പരസ്യ രംഗത്തും മോഡലിംഗിലും സജീവമാണെങ്കിലും ബോണ്ടാകാന്‍ ഒന്നും തന്നെ കിട്ടില്ല എന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഇപ്പോഴത്തെ ജയിംസ് ബോണ്ട് 007 സീരിയസിലെ നടനായ ഡാനിയല്‍ ക്രെയിഗിന്റെ കരാര്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ അടുത്ത ബോണ്ടായി എത്തുന്നത് ഡേവിഡ് ബെക്കാമാണെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
ഒരു ഇംഗ്ലീഷ് ദിനപത്രമാണ്ഇംഗീഷ് ഫുട്ബോളിലെ ഇതിഹാസ താരം ജെയിംസ് ബോണ്ട് കഥാപാത്രമാകാന്‍ ഒരുങ്ങുന്നതായി വാര്‍ത്ത പുറത്ത് വിട്ടത്. ഇതേ തുടര്‍ന്ന് വര്‍ത്തയ്ക്ക് വന്‍ പ്രചാരണമാണ് ലഭിച്ചത്. മാധ്യമങ്ങള്‍ വാര്‍ത്ത ആഘോഷിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വിഷയം ചര്‍ച്ച ആയതോടെയാണ് വാര്‍ത്തകളെ തള്ളി ബെക്കാം രംഗത്ത് എത്തിയത്.