കൂടുതല്‍ കരുത്തനായി തിരിച്ചെത്തുമെന്ന് ക്രിസ്‌റ്റിയാനോ

Webdunia
ബുധന്‍, 20 ജൂലൈ 2016 (19:32 IST)
പരുക്കില്‍ നിന്ന് മോചിതനായി കൂടുതല്‍ കരുത്തനായി തിരിച്ചത്തെുമെന്ന് ക്രിസ്‌റ്റിയാനോ റോണാള്‍‌ഡോ. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് റയല്‍ മഡ്രിഡിനായി എത്രയും വേഗം മൈതാനത്ത് തിരിച്ചത്തെുമെന്ന് സൂപ്പര്‍ താരം പറഞ്ഞത്.

യൂറോ കപ്പ് ഫൈനല്‍ ഫ്രാന്‍സിനെ നേരിടുന്നതിനിടെയാണ് റൊണാള്‍ഡോയുടെ കാലിന് പരുക്കേറ്റത്. മത്സരത്തിന്റെ ആദ്യ 25മത് മനിറ്റില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് താരം മത്സരത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. എങ്കിലും എതിരില്ലാത്ത ഒരു ഗോളിന് ഫ്രാന്‍സിനെ തോല്‍പിച്ച് പോര്‍ച്ചുഗല്‍ കിരീടം സ്വന്തമാക്കിയിരുന്നു.
Next Article