കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ ലോകഫുട്ബോളര്‍ക്കുള്ള ബാലന് ഡി ഓര് പുരസ്ക്കാരം സ്വീകരിക്കുന്ന വേളയിലും നാലു വര്‍ഷമായി നിഴല്‍ പോലെ ഒപ്പമുണ്ടായിരുന്ന ഇറിനയുടെ അസാന്നിദ്ധ്യം ചര്‍ച്ചയായിരുന്നു. കഴിഞ്ഞ വര്‍ഷം താരം ഈ ട്രോഫി നേടിയപ്പോള്‍ ഇറീന ഒപ്പമുണ്ടായിരുന്നു. ഈ സാഹചാര്യത്തില്‍ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞതായാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ക്രിസ്റ്റ്യാനോയുടെ നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്ന ഇറിനയുടെ അസാന്നിദ്ധ്യം മാധ്യമ പ്രവര്‍ത്തകരെയും താരത്തിന്റെ ആരാധകരെയും ഞെട്ടിച്ചിരുന്നു.
ജനുവരി 6 ന് ഇറീനയുടെ ജന്മദിനത്തില് ആശംസ അറിയിക്കാന്‍ പോലും ക്രിസ്റ്റ്യാനോ മറന്നു പോയിരുന്നു. ഇതിന് കാരണം റൊണാള്‍ഡോയുടെ അമ്മയും ഇറിനാ ഷായ്ക്കും തമ്മിലുള്ള പിണക്കമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം താരത്തിന് ഇറിനയെ മടുത്തതായും വേറെ കാമുകിമാരെ തേടി പോയതായും വാര്‍ത്തകള്‍ വരുന്നുണ്ട്.