കോപ്പ അമേരിക്കയിലെ തോല്‍വി: അഗ്യൂറോയും മഷെറാനോയും രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

Webdunia
തിങ്കള്‍, 27 ജൂണ്‍ 2016 (12:23 IST)
കോപ്പ അമേരിക്ക ഫൈനലിലെ പരാജയത്തെ തുടര്‍ന്ന് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനുള്ള മെസിയുടെ തീരുമാനത്തെ പിന്തുണച്ച് അഗ്യൂറോയും മഷെറാനോയും. ഫൈനലില്‍ ചിലിയോട് പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ആയിരുന്നു അര്‍ജന്റീനയുടെ പരാജയം. ഈ പരാജയത്തിനു തൊട്ടു പിന്നാലെയാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്. മെസിക്ക് പിന്നാലെ അഗ്യൂറോയും മഷെറാനോയും വിരമിക്കല്‍ പ്രഖ്യാപിച്ചു.
 
പെനാല്‍റ്റി ഷൂട്ടൌട്ടില്‍ മെസ്സി ഒരു കിക്ക് പാഴാക്കിയിരുന്നു. ഫൈനലിലെ അര്‍ജന്റീനയുടെ പരാജയത്തിന്റെ ആഘാതം കൂട്ടിയതും മെസി പാഴാക്കിയ പെനാല്‍റ്റി കിക്ക് ആയിരുന്നു. അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്കോറര്‍ ആയി ഈ കോപ്പ അമേരിക്കയില്‍ റെക്കോര്‍ഡ് നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിയാത്തതാണ് വിരമിക്കല്‍ പ്രഖ്യാപനത്തിനു പിന്നില്‍.
 
നായകനു പിന്നാലെ മഷെറാനോയും അഗ്യൂറോയും വിരമിക്കല്‍ പ്രഖ്യാപനം നടത്തുമ്പോള്‍ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ലോകത്തിന് ഇനി നല്ല മാറ്റമാണോ ഉണ്ടാകുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Next Article