ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന് ഇന്ന് വിസില്‍ മുഴങ്ങും
ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (12:35 IST)
കരുത്തര്‍ അണിനിരക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന് തുടക്കം കുറിച്ച് ഇന്ന് വിസില്‍ മുഴങ്ങും. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ റയല്‍മാഡ്രിഡ് സ്വിസ് ടീം എഫ്സി ബാസലിനെ നേരിടുന്നതോടെയാണ് ചാമ്പ്യന്‍സ് ലീഗിന് തുടക്കമാകുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ പട്ടം ചുമക്കുന്ന റയല്‍മാഡ്രിഡിന് കനത്ത വെല്ലുവിളിയാണ് ഇത്തവണ നേരിടേണ്ടി വരുന്നത്. സ്പാനിഷ് ലീഗില്‍ തണുത്ത പ്രകടനം നടത്തിയ റയലിന് കനത്ത വെല്ലുവിളിയാണ് മുന്നിലുള്ളത്. ലോകത്തെ മികച്ച താരങ്ങളെല്ലാം ടീമിലുണ്ടെങ്കിലും മികച്ച വിജയങ്ങള്‍ നേടാനാകുന്നില്ല എന്നതാണ് റയല്‍ നേരിടുന്ന വെല്ലുവിളി.
ഏഞ്ജല്‍ ഡി മരിയ അടക്കമുള്ള കളിക്കാരുടെ ഒഴിഞ്ഞുപോക്കും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ടീം മാനേജ്മെന്റില്‍ നിന്ന് ലഭിക്കുന്ന പിന്തുണയില്ലായ്മയും ടീമിന്റെ പ്രകടനത്തെ ബാധിക്കും. അതിലും വലുതായി ടീമിലെ ഉറ്റ ചങ്ങാതിയായ ഡി മരിയ മഞ്ചാസ്‌റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയതും ക്രിസ്റ്റ്യാനോയെ അലട്ടുന്നുണ്ട്.
മറ്റുമല്‍സരങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡ്, ആഴ്‌സണല്‍, ലിവര്‍പൂള്‍, യുവന്റസ്, ബൊറൂസിയാഡോഡ്മുണ്ട്. എന്നീടീമുകളും ഇന്നിറങ്ങുന്നുണ്ട്. അത്‌ലറ്റ്‌ക്കോ മാഡ്രിഡ് ഗ്രീക്ക് ടീം ഓളിമ്പ്യാക്കോസിനേയും ആഴ്‌സണല്‍ ബൊറൂസ്യയേയും ലിവര്‍പൂള്‍ ബള്‍ഗേറിയന്‍ ടീം ലുഡോഗ്രറ്റ്‌സിനെയുമാണ നേരിടുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.