ബാഴ്‌സയ്ക്ക് ജയവും; മെസിക്ക് ചരിത്രനിമിഷവും

വ്യാഴം, 6 നവം‌ബര്‍ 2014 (13:35 IST)
ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് ജയം. ലയണല്‍ മെസി നേടിയ ഇരട്ടഗോളില്‍ അജാക്സിനെയാണ് ബാഴ്സ പരാജയപ്പെടുത്തിയത് (2-0). ഈ ഗോള്‍ നേട്ടത്തോടെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പം മെസി എത്തി.

90 മത്സരങ്ങളില്‍ നിന്നാണ് മെസി 71 ഗോളുകളെന്ന റെക്കോഡിട്ടത്. റയലിന്റെ സൂപ്പര്‍ താരം റൌള്‍ നേടിയ 71 ഗോളുകളെന്ന റെക്കോഡിനൊപ്പമാണ് മെസി എത്തിയിരിക്കുന്നത്. 142 മത്സരങ്ങളില്‍ നിന്നാണ്  റൗള്‍ 71 ഗോള്‍ നേട്ടം. പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 70 ഗോളുകളുമായി മെസിക്കു തൊട്ടുപിന്നാലെയുണ്ട്. തുടര്‍ന്ന് മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലാവും പോരാട്ടം നടക്കുക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക