Ballon D or 2025:ലാമിൻ യമാൽ, മൊ സാല, ഓസ്മാൻ ഡെംബലെ, ബാലൺ ഡി ഓർ പ്രാഥമിക പട്ടിക പുറത്ത്
30 വീതം വനിതാ താരങ്ങളുടെയും പുരുഷ താരങ്ങളുടെയും പട്ടികയാണ് പുറത്തുവിട്ടത്. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവര്‍ ഇത്തവണ പട്ടികയിലില്ല. കഴിഞ്ഞ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രിയും ഇത്തവണ പട്ടികയില്‍ ഇല്ല. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ താരത്തിന് നഷ്ടമായിരുന്നു. പിഎസ്ജിയില്‍ നിന്ന് ഡെംബലെയ്ക്ക് പുറമെ അഷ്‌റഫ് ഹക്കീമി, ഗോള്‍കീപ്പര്‍ ഡോണരുമ അടക്കം 9 താരങ്ങള്‍ പ്രാഥമിക പട്ടികയിലുണ്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ലിവര്‍പൂളിനായി നേടികൊടുത്ത മുഹമ്മദ് സലാ, ബുണ്ടസ് ലീഗ് ടോപ് സ്‌കോററായ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍,ബയേണിന്റെ ഫ്രഞ്ച് താരം മൈക്കല്‍ ഒലീസെ, റയലിന്റെ ജൂഡ് ബെല്ലിങ്ങാം, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലണ്ട് അടക്കം വമ്പന്‍ താരങ്ങളും പട്ടികയിലുണ്ട്.