ലോകപ്രശസ്ത ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബായ എ സി മിലാനെ ചൈനീസ് കമ്പനി സ്വന്തമാക്കി

ബുധന്‍, 6 ജൂലൈ 2016 (08:40 IST)
ലോകപ്രശസ്ത ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബായ എ സി മിലാനെ ചൈനീസ് കമ്പനി സ്വന്തമാക്കി. ഇന്റര്‍നെറ്റ് സംരംഭകനായ റോബില്‍ ലീയുടെ നേതൃത്വത്തിലുള്ള ചൈനയിലെ നാല് പ്രമുഖ വ്യക്തികള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് ക്ലബിനെ സ്വന്തമാക്കുന്നത്. 400 മില്യണ്‍ യൂറോയ്ക്കാണ് ക്ലബിന്റെ എ ടീം കൈമാറുന്നതെന്ന് പ്രസിഡന്റ് സില്‍വിയോ ബര്‍ലുസ്കോണി അറിയിച്ചു. 
 
കഴിഞ്ഞ 30 വര്‍ഷത്തോളമായി മൂന്നുതവണ ഇറ്റാലിയന്‍ പ്രധാനമന്ത്രിയും മാധ്യമരംഗത്തെ അതികായനുമായിരുന്ന ബെര്‍ലുസ്കോണിയുടെ നിയന്ത്രണത്തിലായിരുന്നു എ സി മിലാന്‍. ഏഴു തവണ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗും 18 തവണ ഇറ്റാലിയന്‍ ചാമ്പ്യന്മാരുമായിരുന്ന ക്ലബ് ആണ് എ സി മിലാന്‍.

വെബ്ദുനിയ വായിക്കുക