യൂറോപ്യന്‍ കപ്പിലെ പരാജിത ഫൈനലോടെ ഗോള്‍ കീപ്പര്‍ ജെന്‍സ് ലേമാന്‍ രാജ്യാന്തര മത്സരങ്ങളോട് വിടപറഞ്ഞു. നിര്‍ണ്ണായക മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും മുപ്പത്തിമൂന്നാം മിനിറ്റിലെ ചെറിയ പിഴവ് ലേമാനെ കുഴയ്‌ക്കുകയായിരുന്നു. ഈ മിനിറ്റില്‍ ടോറസ് നേടിയ ഗോളില്‍ സ്പെയിന്‍ വിജയ കിരീടം ചൂടി.
രാജ്യാന്തര മത്സരങ്ങളിലെ തന്‍റെ അവസാന മത്സരത്തില്‍ പരാജയമറിയേണ്ടി വന്നത് ജര്‍മ്മന്‍ ഗോളിക്ക് നല്‍കിയ നിരാശ ചില്ലറയല്ല. സ്പെയിനു കൂടുതല്‍ ഗോള്‍ നേടാനാകാതെ വന്നത് 38 കാരനായ ഈ വലകാക്കും ഭൂതത്തിന്‍റെ മികവ് തന്നെയായിരുന്നു. മുപ്പത്തിമൂന്നാം മിനിറ്റില്‍ ലേമാന്‍ പൊസിഷനില്‍ ആയിരുന്നെങ്കിലും ടോറസിനു മുന്നില്‍ പിഴച്ചു.
ജര്‍മ്മനിയുടെ വിഖ്യാത താരം ഒളിവര്‍ കാന്‍ വിരമിച്ചതോടെയാണ് ലേമാന്‍ ജര്‍മ്മനിയുടെ പ്രധാന ഗോളിയായി മാറിയത്. ലോകകപ്പിലെ പരിശീലകനായിരുന്ന ജുര്‍ഗന്‍ ക്ലിന്‍സ്മാനാണ് ലേമാനെ നന്നായി ഉപയോഗിച്ച പരിശീലകന്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്‍റീനയെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ മറികടക്കാന്‍ ജര്‍മ്മനിക്ക് തുണയായത് ലേമാന്‍റെ സേവുകളായിരുന്നു.