കണക്കുതീര്‍ത്ത് റയല്‍ മഡ്രിഡ്; വിജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഞായര്‍, 3 ഏപ്രില്‍ 2016 (13:11 IST)
സാന്‍റിയാഗോ ബെര്‍ണബ്യൂവിലെ തോല്‍‌വിക്ക് കണക്കു തീര്‍ത്ത് റയല്‍ മഡ്രിഡ്. ബാര്‍സിലോണയുടെ തട്ടകത്തില്‍ റയല്‍ മഡ്രിഡിന് തകര്‍പ്പന്‍ ജയം. രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് സെര്‍ജിയോ റാമോസ് പുറത്തായതിനു ശേഷമായിരുന്നു റയലിന്റെ ജയം എന്നത് മത്സരത്തെ ആവേശകരമാക്കി. ഒന്നാം പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ രണ്ടാം പകുതില്‍ മിന്നും പ്രകടനമാണ് റയല്‍ കാഴ്ച്ചവച്ചത്. 2-1നായിരുന്നു റയലിന്റെ ജയം.
 
ഗോളിലേക്കുള്ള ലക്ഷ്യം പിഴച്ച ഒന്നാം പകുതിക്കു ശേഷം മികച്ച പ്രകടനമാണ് ഇരു ടീമുകളും രണ്ടാം പകുതിയില്‍ കാഴ്ച്ചവച്ചത്. അമ്പത്തിയാറാം മിനിറ്റില്‍ ജെറാഡ് പിക്വെിലൂടെ ബാഴ്സ മുന്നിലെത്തെി. അറുപത്തിരണ്ടാം മിനിറ്റില്‍ കരിം ബെന്‍സേമയിലൂടെ ഒപ്പമത്തെിയ റയലിനെ എണ്‍പത്തിയഞ്ചാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിജയത്തിലത്തെിച്ചു.
 
എണ്‍പത്തിയഞ്ചാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡുമായി സെര്‍ജിയോ റാമോസ് പുറത്തായതിനു ശേഷമാണ് ക്രിസ്റ്റ്യാനോ വിജയഗോള്‍ നേടിയത്. കഴിഞ്ഞ നവംബറില്‍ മഡ്രിഡില്‍ നടന്ന ആദ്യ പാദത്തില്‍ 4-0ത്തിനേറ്റ തോല്‍വിക്ക് കണക്കു തീര്‍ക്കല്‍ കൂടിയാണ് ബാഴ്സയുടെ തട്ടകത്തില്‍ റയലിന്റെ ജയം. ആദ്യ പകുതിയില്‍ കളം നിറഞ്ഞു കളിച്ച മെസ്സി-നെയ്മര്‍-സുവാരസ് കൂട്ടിന് കാര്യമായി ഒന്നും ചെയ്യാന്‍ റയല്‍ പ്രതിരോധനിര സമ്മതിച്ചില്ല. മാഴ്സലോണ നടത്തിയ മികച്ച മുന്നേറ്റങ്ങളെല്ലാം റയല്‍ ബാഴ്സ പ്രതിരോധനിര തകര്‍ത്തെറിഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക