കെ.സി.എസ്.: പുതിയ ലോകത്തിന്‍റെ ചിത്രകാരന്‍

നിറങ്ങള്‍ വികാരമായിരുന്നു ആ മനുഷ്യന്. മരണം എത്തിയത് കൊണ്ട് മാത്രം നിറങ്ങളോടുള്ള സൗഹൃദം ഉപേക്ഷിച്ചുപോയ ചിത്രകാരന്‍. ജീവിതത്തിന്‍റെ വസന്തവും നിലഴുകളും ക്യാന്‍വാസിലാക്കിയ പ്രതിഭ.

കെ.പി.എസ്. പണിക്കരുടെ ചിത്രങ്ങള്‍ കാലത്തെ അതിജീവിച്ചു എങ്കില്‍, പണിക്കരെപ്പറ്റി ലോകം ഇപ്പോഴും സംസാരിച്ചുകൊണ്ടേയിരിക്കുന്നുവെങ്കില്‍.... അതിനു കാരണം ഇങ്ങനെ ചുരുക്കിപ്പറയാം. കെ.സി.എസ്.പണിക്കര്‍ ആത്യന്തികമായി ഒരു ചിത്രകാരനാണ്!

വ്യത്യസ്തമായ കാഴ്ചകള്‍, വ്യത്യസ്തമായ കല, വ്യത്യസ്തമായ സാഹിത്യം ഇതായിരുന്നു കെ.സി.എസിനെ സംബന്ധിച്ച് പുതിയ ലോകത്തിന്‍റെ വാതായനം. പുതിയതിനെ കണ്ടെത്തുക, പുതിയതിന്‍റെ സൗന്ദര്യം മറ്റുള്ളവരിലെത്തിക്കുക ഇതായിരുന്നു ലക്ഷ്യം. ആ കണ്ണുകളില്‍ നിറഞ്ഞ സൗന്ദര്യം അസ്വാദകരുടെ ഹൃദയത്തിലേക്കാണ് ഒഴുകിയെത്തിയത്.

വാന്‍ഗോഗിയന്‍ ശൈലിയിലേയ്ക്ക് വഴുതി വീഴാതെ, എന്നാല്‍ വാന്‍ഗോഗിനെ പൂര്‍ണമായും അവഗണിക്കാതെയുള്ള ആകര്‍ഷകമായ പ്രതികരണമായിരുന്നു പണിക്കരുടെ ചിത്രങ്ങള്‍.

പണിക്കരോടുള്ള ആരാധന മാത്രമല്ല, പണിക്കരെ അനുകരിക്കുന്നത് പോലും ഭാഗ്യമാണെന്ന് കരുതുന്ന ഒരു തലമുറയാണ് ഇനി വരുന്നത്. കെ.സി.എസ്. പണിക്കരുടെ 95-ാം ജന്മദിനമാണ് 2008 മെയ് 31. വരുന്നത്





വെബ്ദുനിയ വായിക്കുക