ഒരു റൊമാന്‍റിക് ത്രില്ലര്‍ എന്ന നിലയിലാണ് ഹരം കാണാന്‍ പോയത്. ത്രില്ലറൊക്കെത്തന്നെയാണ്. പക്ഷേ അത് വേണ്ട വിധത്തില്‍ ഫലിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ലെന്നുമാത്രം. പുതുമയില്ലാത്ത ഒരു സബ്ജക്ടിനെ പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ പാളിച്ചയില്‍ ചിത്രത്തിന് നിലതെറ്റി.