വലിയ വിവാദങ്ങള്‍ ഉയര്‍ത്തുന്ന സിനിമകള്‍ സാധാരണയായി നനഞ്ഞ പടക്കങ്ങളായി മാറുകയാണ് പതിവ്. ഏറെ കൊട്ടിഘോഷിച്ച ‘കളിമണ്ണ്’ തന്നെ ഏറ്റവും നല്ല ഉദാഹരണം. ഇപ്പോഴിതാ, ‘എന്തൊക്കെയോ ഉണ്ടെന്ന്’ ടാഗ് ലൈനിലൂടെ സ്വയം വിളിച്ചുപറയുകയും സെന്‍സര്‍ ബോര്‍ഡ് ഇടപെടലിലൂടെ വിവാദമായി മാറുകയും ചെയ്ത ‘വെടിവഴിപാട്’ എന്ന സിനിമയെത്തിയിരിക്കുന്നു. പതിവ് കാഴ്ച തന്നെ. പടക്കം നനഞ്ഞുപോയി!
ഒന്നുപൊട്ടാനൊക്കെ കോപ്പുള്ള നല്ല പടക്കം തന്നെയായിരുന്നു പ്രമേയം. എന്നാല്‍ അത് ട്രീറ്റ്മെന്റിന്റെ കൈയടക്കമില്ലായ്മ കാരണം തണുത്തുപോകുകയായിരുന്നു എന്നുവേണം കരുതാന്‍.
അടുത്ത പേജില്‍ - ദ്വയാര്‍ത്ഥപ്രയോഗം എന്ന തന്ത്രം!
PRO
നവാഗതനായ ശംഭു പുരുഷോത്തമന് ഒരു നവാഗതന് സ്വാഭാവികമായും ഉണ്ടാകാവുന്ന എല്ലാ പാളിച്ചകളോടും കൂടിയ ഒരു സൃഷ്ടിയാണ് സമ്മാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറയിലും അരങ്ങിലും പ്രഗത്ഭരുടെ നിര തന്നെയുണ്ട്. നിര്‍മ്മാതാവ് ന്യൂജനറേഷന് കാലത്തെ ശക്തമായ സാന്നിധ്യം അരുണ്‍ കുമാര്‍ അരവിന്ദ് ആണ്. അഭിനയിക്കാന്‍ മുരളി ഗോപിയും ഇന്ദ്രജിത്തുമുണ്ട്. എന്നാല്‍ ഇതൊന്നും വെടിവഴിപാടിന്റെ വീഴ്ചകളെ കരകയറ്റാന്‍ പ്രാപ്തമല്ല എന്നതാണ് പ്രശ്നം.
ആറ്റുകാല്‍ പൊങ്കാല ദിവസം നല്ലവന്മാരായ ചില ഭര്ത്താക്കന്മാര് ‘അല്‍പ്പം അടിച്ചുപൊളിക്കാന്‍’ ആലോചിക്കുന്നതാണ് കഥ. കഥയൊക്കെ കൊള്ളാം. രസമുണ്ട്. പക്ഷേ അമിതമായ ദ്വയാര്‍ത്ഥപ്രയോഗവും അശ്ലീല തമാശകളും കാരണം രണ്ടാം പകുതി കാതും കണ്ണുമടച്ചിരിക്കേണ്ട അവസ്ഥ പലപ്പോഴുമുണ്ടാകുന്നു.
അടുത്ത പേജില്‍ - അമരവും വാല്സല്യവുമാണ്, ട്രിവാന്‍ഡ്രം ലോഡ്ജല്ല!
PRO
സദാചാരവാദികള്ക്കുള്ളതല്ല ഈ സിനിമ എന്ന് ടാഗ് ലൈനില്‍ തന്നെ വ്യക്തമാണല്ലോ. എന്നാല്‍ സിനിമ കാണുന്ന മലയാളികള്‍ക്ക് നല്ല സദാചാരം പറയുന്ന സിനിമകളോടാണ് കൂടുതല്‍ താല്‍പ്പര്യമെന്ന് ഈ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മറന്നുപോയി. ഇവിടെ വിജയിച്ചിട്ടുള്ള സിനിമകളില്‍ കൂടുതലും ട്രിവാന്‍ഡ്രം ലോഡ്ജിന്റെ ഗണത്തില്‍ പെട്ടതല്ല. അമരവും വാല്സല്യവും കിലുക്കവും കിരീടവുമൊക്കെയാണ് മലയാളികള്‍ മനസുകൊണ്ട് ആഘോഷിച്ച ഉത്സവങ്ങള്‍.
അനുമോള്‍ എന്ന നടിയുടെ അസാധാരണമായ പ്രകടനം മാത്രമാണ് വെടിവഴിപാട് എന്ന സിനിമയില്‍ നിന്ന് പ്രേക്ഷകന് ഓര്‍ത്തെടുക്കാനുള്ളത്. അഭിസാരികയായ കഥാപാത്രത്തെ ഉജ്ജ്വലമാക്കാന്‍ അനുമോളുടെ ബോള്‍ഡ് പെര്‍ഫോമന്‍സിലൂടെ കഴിഞ്ഞു. രാഹുല്‍ എന്ന കഥാപാത്രമായെത്തിയ മുരളി ഗോപിയും പ്രദീപ് എന്ന സ്റ്റോക്ക് ബ്രോക്കറെ അവതരിപ്പിച്ച ശ്രീജിത്ത് രവിയും നന്നായി.
അടുത്ത പേജില്‍ - ഇന്ദ്രജിത്തിന്റേത് അലസമായ പ്രകടനം!
PRO
ഇന്ദ്രജിത്ത് സാധാരണ നല്ല പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. എന്നാല്‍ വെടിവഴിപാടില്‍ ഇന്ദ്രജിത്ത് മനസറിഞ്ഞ് അഭിനയിച്ചിട്ടില്ല. മൈഥിലി, സുനില്‍ സുഗത, സൈജു കുറുപ്പ്, അനുശ്രീ തുടങ്ങിയവരും ശരാശരിയിലൊതുങ്ങി.
കെ എസ് സേതുമാധവന് സംവിധാനം ചെയ്ത ‘ആരോരുമറിയാതെ’ എന്നൊരു സിനിമയുണ്ട്. മധുവും ഭരത് ഗോപിയും കരമന ജനാര്ദ്ദനന് നായരും തകര്‍ത്തഭിനയിച്ച സിനിമ. ആ ചിത്രം പോലെ രസകരമായേക്കാവുന്ന ഒരു പ്ലോട്ട് ആയിരുന്നു വെടിവഴിപാടിന്റേതും. എന്നാല്‍ അത് വൃത്തിയായി ചെയ്യാന്‍ ശംഭു പുരുഷോത്തമന് കഴിഞ്ഞില്ല.