മരിയാന്‍ - തീര്‍ച്ചയായും കാണേണ്ട സിനിമ

വെള്ളി, 19 ജൂലൈ 2013 (18:25 IST)
PRO
വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തില്‍ ‘കാലാപാനി’ എന്നൊരു സിനിമയുണ്ടായി. ആന്‍ഡമാന്‍ ജയില്‍ അടയ്ക്കപ്പെട്ട നായകനെ കാത്തിരിക്കുന്ന നായികയുടെ ദൃശ്യം കാലമിത്ര കഴിഞ്ഞിട്ടും പ്രേക്ഷകരുടെ ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞിട്ടില്ല. ‘മരിയാന്‍’ എന്ന പുതിയ തമിഴ് ചിത്രവും അത്രത്തോളം ഭാവതീവ്രമാണ്. സമാനമായ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്ന ചിത്രമാണ്.

ഭരത്ബാല സംവിധാനം ചെയ്ത ഈ സിനിമ കടലോരജീവിതങ്ങളുടെ കഥയാണ് പറയുന്നത്. സമീപകാലത്ത് എതിര്‍നീച്ചല്‍, കടല്‍ എന്നീ സിനിമകളിലൂടെ തമിഴ് സിനിമയില്‍ കടലോരക്കഥകള്‍ ആവര്‍ത്തിച്ചെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് മരിയാന്‍.

അടുത്ത പേജില്‍ - മരിയാന്‍ കൊള്ളക്കാരുടെ പിടിയില്‍

PRO
മരിയാന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ധനുഷ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അവന്‍ ഒരു മത്സ്യത്തൊഴിലാളിയാണ്. പനിമലര്‍(പാര്‍വതി) എന്ന പെണ്‍കുട്ടിയുമായി അവന്‍ പ്രണയത്തിലാകുന്നു. എന്നാല്‍ അതിസുന്ദരിയായ പാര്‍വതിയെ കൊള്ളപ്പലിശക്കാരനായ തീക്കുറിശ്ശി(വിനായകന്‍) നോട്ടമിടുന്നു. തീക്കുറിശ്ശിയില്‍ നിന്ന് ഏറെ പണം കടം വാങ്ങിയിട്ടുണ്ട് പനിമലരിന്‍റെ പിതാവ്(സലിംകുമാര്‍). പനിമലരിനെ സ്വന്തമാക്കാനായി ഒടുവില്‍ മരിയാന്‍ സുഡാനിലേക്ക് രണ്ട് വര്‍ഷത്തെ കോണ്‍‌ട്രാക്ട് ജോലിക്കായി പോകുന്നു. കോണ്‍‌ട്രാക്ട് തീരുന്ന ദിവസം ആഫ്രിക്കന്‍ കൊള്ളക്കാര്‍ അയാളെയും കൂടെയുള്ളവരെയും തട്ടിക്കൊണ്ടുപോകുന്നു. മരിയാന്‍ ജോലി ചെയ്യുന്ന കമ്പനിയോട് കൊള്ളക്കാര്‍ പണം ആവശ്യപ്പെടുന്നു.

സുഡാന്‍ മരുഭൂമിയിലെ തീക്കാറ്റിനെയും കൊള്ളക്കാരെയും അതിജീവിച്ച് മരിയാന്‍ രക്ഷപ്പെട്ടെത്തുമോ? അതാണ് ‘മരിയാന്‍’ സിനിമ പറയുന്നത്.

അടുത്ത പേജില്‍ - ധനുഷിന് വീണ്ടും ദേശീയ പുരസ്കാരം ലഭിക്കുമോ?

PRO
ആദ്യപകുതിയേക്കാള്‍ രണ്ടാം പകുതിയാണ് പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. ധനുഷിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ‘ആടുകളം’ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ധനുഷിന് അടുത്ത ദേശീയ പുരസ്കാരത്തിനായുള്ള ക്ലെയിമാണ് മരിയാന്‍.

പാര്‍വതിയുടെയും ഏറ്റവും മികച്ച പ്രകടനമാണ് മരിയാനിലേത്. പനിമലര്‍ എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കി പാര്‍വതി. ‘പരുത്തിവീരന്‍’ എന്ന ചിത്രത്തില്‍ പ്രിയാമണി നടത്തിയ പെര്‍ഫോമന്‍സിനോട് താരതമ്യം ചെയ്യാം മരിയാനില്‍ പാര്‍വതിയുടെ അഭിനയപ്രകടനം.

അടുത്ത പേജില്‍ - ദൃശ്യവിസ്മയം!

PRO
ഒരു ബ്രില്യന്‍റ് ഫിലിമാക്കി മരിയാനെ മാറ്റാന്‍ സംവിധായകന്‍ ഭരത് ബാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മാര്‍ക് കൊണിങ്ക്സിന്‍റെ ഛായാഗ്രഹണമാണ് അതിന് ഏറ്റവും സഹായം ചെയ്തത്. കടല്‍ പശ്ചാത്തലവും മരുഭൂമിയുമെല്ലാം അതിന്‍റെ വശ്യവും തീവ്രവുമായ ഭംഗിയോടെ ആവിഷ്കരിക്കാന്‍ ഛായാഗ്രാഹകന് കഴിഞ്ഞു. മരിയാന്‍റെയും പനിമലരിന്‍റെയും പ്രണയവും ഏറ്റവും മികച്ച ദൃശ്യാനുഭവമാക്കാന്‍ കൊണിങ്ക്സിന്‍റെ ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

അടുത്ത പേജില്‍ - സംഗീതസാന്ദ്രം മരിയാന്‍!

PRO
എ ആര്‍ റഹ്‌മാന്‍റെ സംഗീതമാണ് മരിയാന്‍റെ ഏറ്റവും വലിയ ശക്തി. പ്രണയഗാനങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചം. കഥാപാത്രങ്ങളുടെ വിരഹവും മാനസിക സംഘര്‍ഷങ്ങളും ഭാവോജ്ജ്വലമായി അനുഭവിപ്പിക്കാന്‍ റഹ്‌മാന്‍റെ ഈണങ്ങള്‍ക്ക് കഴിഞ്ഞു. പശ്ചാത്തല സംഗീതവും ഗംഭീരമായി.

വെബ്ദുനിയ വായിക്കുക