തലൈവാ - നിരൂപണം

വെള്ളി, 9 ഓഗസ്റ്റ് 2013 (15:47 IST)
PRO
തമിഴ്നാട്ടിലൊഴികെ മറ്റെല്ലായിടങ്ങളിലും ഒരു വിജയ് ചിത്രം റിലീസാകുക. തമിഴ്നാട്ടിലെ വിജയ് ഫാന്‍സിനെ സംബന്ധിച്ച് സഹിക്കാനാകാത്ത കാര്യമാണത്. എന്നാല്‍ അങ്ങനെയൊന്ന് സംഭവിച്ചിരിക്കുന്നു. ‘തലൈവാ’ എന്ന പുതിയ സിനിമ തമിഴ്നാട്ടില്‍ റിലീസ് ചെയ്തിട്ടില്ല. കേരളം ഉള്‍പ്പടെ ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തി.

ഈ സിനിമ തമിഴ്നാട്ടില്‍ എന്ന് റിലീസ് ചെയ്യുമെന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. ബോംബ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സിനിമ കളിക്കാന്‍ തിയേറ്ററുകള്‍ ഒരുക്കമല്ല. പ്രശ്നം പരിഹരിക്കാനായി വിജയ് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ ശ്രമിച്ചെങ്കിലും വിജയ്ക്ക് അനുവാദം ലഭിച്ചില്ല.

അടുത്ത പേജില്‍ - തലൈവാ ഒരു സ്ലോ നറേഷന്‍

PRO
‘തലൈവാ’ ഒരു പതിവ് ഇളയദളപതി ചിത്രമല്ല. റേസി എന്‍റര്‍ടെയ്നര്‍ എന്ന നിലയില്‍ കാണാന്‍ പോകേണ്ടതില്ല. സാധാരണ ആക്ഷന്‍ മസാല സിനിമകളില്‍ നിന്ന് വ്യത്യസ്തമായി അല്‍പ്പം ക്ലാസ് ടച്ചോടെയാണ് എ എല്‍ വിജയ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വിജയുടെ മാസ് അപ്പിയറന്‍സും ബഹളവുമൊക്കെ കാണാന്‍ തള്ളിക്കയറുന്ന പ്രേക്ഷകര്‍ക്ക് അല്‍പ്പം നിരാശയുണ്ടാക്കുന്ന ചിത്രമാണിത്. എന്നാല്‍ കണ്ടന്‍റ് വാല്യുവിന് പ്രാധാന്യം നല്‍കുന്ന കാഴ്ചക്കാര്‍ക്ക് ‘തലൈവാ’ രസിക്കും.

ഒരു സ്ലോ നറേഷനാണ് തലൈവായ്ക്ക് എ എല്‍ വിജയ് നല്‍കിയിരിക്കുന്നത്. അത് സിനിമയുടെ കഥയ്ക്ക് ഇണങ്ങും‌വിധമാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വിജയെ ഈ സിനിമയില്‍ കാണാം. വ്യത്യസ്തമായ ഒരു വിജയ് ചിത്രമാണ് തലൈവാ.

അടുത്ത പേജില്‍ - ഓസ്ട്രേലിയ ടു മുംബൈ

PRO
സത്യരാജിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് തലൈവാ ആരംഭിക്കുന്നത്. പിന്നീട് കഥ ഓസ്ട്രേലിയയിലേക്ക് ഫോക്കസ് ചെയ്യുകയാണ്. അവിടെയാണ് വിജയുടെ ഇന്‍ട്രൊഡക്ഷന്‍. അടിപൊളി ഒരു ഡാന്‍സ് സീക്വന്‍സാണ് പിന്നീട്.

ആദ്യ പകുതി തമാശയും കാര്യങ്ങളും ലവ് ട്രാക്കും ഒക്കെയാ‍യി കാര്യങ്ങള്‍ മുന്നോട്ടുപോകുന്നു. ഗാനരംഗങ്ങളെല്ലാം ഗംഭീരമാണ്. അമലാ പോളും സന്താനവും തകര്‍പ്പന്‍ പ്രകടനമാണ് നല്‍കുന്നത്. കഥ മുംബൈയിലേക്ക് തിരിച്ചെത്തുന്നതോടെ കാര്യങ്ങള്‍ സീരിയസാകുന്നു.

രണ്ടാം പകുതിയില്‍ ചിത്രത്തിന് കുറച്ച് ഇഴച്ചില്‍ അനുഭവപ്പെടും. ഒട്ടും യോജ്യമല്ലാത്ത ഒരു വില്ലന്‍ കഥാപാത്രവും അനാവശ്യമായി ഉള്‍പ്പെടുത്തിയ ഒരു രണ്ടാം നായികയും കുറച്ച് വിരസതയുണ്ടാക്കും. എന്നാല്‍ വേഗം തന്നെ ചിത്രം ട്രാക്കിലേക്ക് തിരിച്ചെത്തുന്നു.

അടുത്ത പേജില്‍ - വിജയ് മാസ് ഹീറോ, ക്ലാസ് ഹീറോ!

PRO
വിജയ് എന്ന മാസ് ഹീറോയുടെ പെര്‍ഫോമന്‍സ് പ്രേക്ഷകര്‍ അംഗീകരിച്ചതാണ്. എന്നാല്‍ തലൈവായില്‍ വിജയ് എന്ന നടന്‍റെ മികച്ച പ്രകടനത്തിന് പ്രേക്ഷകര്‍ക്ക് സാക്‍ഷ്യം വഹിക്കാം. ജി വി പ്രകാശിന്‍റെ മികച്ച ഗാനങ്ങളും അതിന്‍റെ നല്ല ചിത്രീകരണവും ചിത്രത്തിന് ഗുണം ചെയ്തു. വിജയ് പാടുന്ന ഗാനവും ജനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

സത്യരാജിന് കരിയര്‍ ബെസ്റ്റ് കഥാപാത്രങ്ങളിലൊന്നാണ് ലഭിച്ചിരിക്കുന്നത്. അപാരമായ സ്ക്രീന്‍ പ്രസന്‍സ് കൊണ്ട് അദ്ദേഹം അത് ഉജ്ജ്വലമാക്കിയിട്ടുണ്ട്. പൊന്‍‌വണ്ണനും രാജീവ് പിള്ളയുമെല്ലാം തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. നിരവ് ഷായുടെ ഛായാഗ്രഹണം ചിത്രത്തിന് കൂടുതല്‍ മിഴിവേകുന്നു.

വെബ്ദുനിയ വായിക്കുക