ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും വീണ്ടും ഒന്നിക്കുന്നു,'വീകം' വരുന്നു

കെ ആര്‍ അനൂപ്

വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (08:46 IST)
ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും വീണ്ടും ഒന്നിക്കുന്നു.നവാഗതനായ സാഗര്‍ രചനയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവന്നു. 'വീകം' എന്ന് പേരിട്ടിരിക്കുന്ന സിനിമ അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് നിര്‍മ്മാണം.
 
സിദ്ദിഖ്, ഷീലു എബ്രഹാം ദിനേശ് പ്രഭാകര്‍, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഛായാഗ്രഹണം ധനേഷ് രവീന്ദ്രനാഥ്.വില്യംസ് ഫ്രാന്‍സിസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഹരീഷ് മോഹന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.
 പ്രോജക്റ്റ് ഡിസൈനര്‍ ജിത്ത് പിരപ്പന്‍കോട്, കലാസംവിധാനം പ്രദീപ് എംവി, നേക്കപ്പ് ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സനു സജീവന്‍, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, മീഡിയ ഡിസൈന്‍ പ്രമേഷ് പ്രഭാകര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍