'അജയന്റെ രണ്ടാം മോഷണം' കാരണം 'ഐഡന്റിറ്റി' ചിത്രീകരണം വൈകി, നാലു ഭാഷകളിലായി ടോവിനോയുടെ ബിഗ് ബജറ്റ് ചിത്രം, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 2 ജൂണ്‍ 2023 (15:02 IST)
ടോവിനോ തോമസിന്റെ പുതിയ ചിത്രമാണ് ഐഡന്റിറ്റി.ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുകയാണ്. 
 
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സിനിമയ്ക്ക് റിലീസ് ഉണ്ട്.നേരത്തെ ഏപ്രില്‍ ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിച്ച ചിത്രമായിരുന്നു ഇത്. എന്നാല്‍ നടന്റെ തന്നെ 'അജയന്റെ രണ്ടാം മോഷണം' ഷൂട്ടിംഗ് നീണ്ടു പോയതിനാല്‍ ഈ സിനിമയുടെ ചിത്രീകരണം വൈകി.മഡോണ സെബാസ്റ്റിനാണ് നായിക.
 
സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും.ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ, ദുബായ്, എറണാകുളം എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷനുകള്‍. 90 ദിവസത്തെ ഷൂട്ട് ഉണ്ട്.
 
രാഗം മൂവിസും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍