മലയാളത്തില്‍ കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ നിര്‍മ്മിച്ച ശ്രീ ഗോകുലം മൂവീസ് പക്ഷേ തമിഴില്‍ അത്ര സജീവമല്ലായിരുന്നു ഇതുവരെ. ‘ധനുസുരാസി നേയര്‍കളേ’ എന്ന ഒരു ചെറിയ ബജറ്റ് സിനിമ മാത്രമാണ് തമിഴില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ചത്.