സംവിധായകന്‍ ജയരാജിനൊപ്പം വീണ്ടും ഉണ്ണി മുകുന്ദന്‍, ഇത് മൂന്നാമത്തെ ചിത്രം, ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്

തിങ്കള്‍, 30 മെയ് 2022 (12:47 IST)
സംവിധായകന്‍ ജയരാജിനൊപ്പം വീണ്ടും നടന്‍ ഉണ്ണി മുകുന്ദന്‍ ഒന്നിക്കുന്നു. ഇരുവരും ചേര്‍ന്നൊരുക്കുന്ന മൂന്നാമത്തെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കാഥികന്‍ എന്ന ഹാഷ് ടാഗിലാണ് പുതിയ സിനിമയുടെ വിശേഷം ഉണ്ണിമുകുന്ദന്‍ പങ്കുവെച്ചത്.
 
'എന്റെ പ്രിയപ്പെട്ട ജയരാജ് ഏട്ടന്റെ കൂടെ എന്റെ മൂന്നാമത്തെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇപ്രാവശ്യം പ്രിയപ്പെട്ട ക്യാമറാമാനായ ഷാജികുമാര്‍ ഏട്ടനും ഉള്ളതില്‍ ഇരട്ടി സന്തോഷമാണ്.'- ഉണ്ണിമുകുന്ദന്‍ കുറിച്ചു.
എം ടി വാസുദേവന്‍ നായരുടെ കഥകള്‍ ആസ്പദമാക്കിയുള്ള ജയരാജിന്റെ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നേരത്തെ അഭിനയിച്ചിരുന്നു.'സ്വര്‍ഗം തുറക്കുന്ന സമയം' എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.ഉണ്ണി മുകുന്ദന് പുറമേ 'നെടുമുടി വേണു, ഇന്ദ്രന്‍സ്, സുരഭി ലക്ഷ്മി തുടങ്ങിയവരും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍