കാത്തിരിക്കൂ... ഇന്ത്യൻ 3 നിങ്ങളെ വിസ്മയിപ്പിക്കും; ഉറപ്പ് നൽകി ശങ്കർ

നിഹാരിക കെ.എസ്

വ്യാഴം, 19 ഡിസം‌ബര്‍ 2024 (17:48 IST)
കമൽ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ഇന്ത്യൻ 2. 1996 ൽ വന്ന ഇന്ത്യൻ എന്ന സിനിമയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ സിനിമയ്ക്ക് വൻ നെഗറ്റീവ് ആയിരുന്നു ലഭിച്ച പ്രതികരണങ്ങൾ. സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. മൂന്നാം  ഭാഗം വരുമെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. മൂന്നാം ഭാഗം തിയേറ്റർ റിലീസ് ഒഴിവാക്കി ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ സംവിധായകൻ ശങ്കർ തന്നെ അതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ്.
 
ഇന്ത്യൻ 3 തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും മൂന്നാം ഭാഗം ഉറപ്പായും പ്രേക്ഷകർ സ്വീകരിക്കുമെന്നും വികടന് നൽകിയ അഭിമുഖത്തിൽ ശങ്കർ പറഞ്ഞു. ഇന്ത്യൻ 2 വിന് ഇത്രയും നെഗറ്റീവ് റെസ്പോൺസ് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ചിത്രത്തിന്റെ മൂന്നാം ഭാഗത്തിലൂടെയും ഗെയിം ചേഞ്ചറിലൂടെയും മികച്ച അനുഭവം പ്രേക്ഷകർക്ക് നൽകാനാകുമെന്ന വിശ്വാസം തനിക്കുണ്ടെന്നും ശങ്കർ പറഞ്ഞു. 
 
'ഗെയിം ചേഞ്ചറിൽ ഞാൻ പൂർണ്ണ സംതൃപ്തനാണ്. രാംചരണിന് ഇതൊരു ലൈഫ് ടൈം കഥാപാത്രമാണ്. ഉജ്ജ്വലമായ തിരക്കഥയിൽ നിറഞ്ഞ ഒരു റേസി സിനിമയായിരിക്കും ഗെയിം ചേഞ്ചർ', ശങ്കർ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍