ശകുന്തളയായി സാമന്ത, വരുന്നത് ബിഗ് ബജറ്റ് ചിത്രം, ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്

തിങ്കള്‍, 21 ഫെബ്രുവരി 2022 (12:51 IST)
സാമന്ത കേന്ദ്രകഥാപാത്രമായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ശാകുന്തളത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.
ശകുന്തളയായി സാമന്തയെ പോസ്റ്ററില്‍ കാണാം.മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്.'ശാകുന്തളം'ത്തിലൂടെ അല്ലുഅര്‍ഹ സിനിമയില്‍ അരങ്ങേറ്റം കുറിക്കും. ഭരത രാജകുമാരിയായാണ് വേഷമിടുന്നത്.
 
ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥയാണ് ചിത്രം പറയുക. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ദേവ് മോഹന്‍ ആണ് നായകന്‍.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടാകും.അദിതി ബാലന്‍, മോഹന്‍ ബാബു, മല്‍ഹോത്ര ശിവം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍