ദൃശ്യത്തിനു ശേഷം തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകളില്‍ റോഷന്‍ ബഷീര്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് നടന്‍. നവാഗത സംവിധായകന്‍ എ ജെ രാജന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം.ഒരു മുസ്ലീം യുവാവായി റോഷന്‍ വേഷമിടുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് ആണ് നടക്കുന്നത്. റോഷനൊപ്പം രാഹുല്‍ മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.