'നമ്മുടെ 'ഷീറോ',സണ്ണിലിയോണിനൊപ്പം റബേക്ക സന്തോഷ്, ചിത്രം വൈറലാകുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 29 ജൂണ്‍ 2021 (09:03 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി റബേക്ക സന്തോഷ് . ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കസ്തൂരിമാനിലെ നായിക. അഭിനയത്തിനു പുറമേ ആങ്കറിങ്ങിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. സണ്ണിലിയോണിനൊപ്പം പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
 
'നമ്മുടെ 'ഷീറോ' സാറാ മൈക്ക്' എന്ന ക്യാപ്ഷനോടെയായിരുന്നു റബേക്ക സണ്ണിയുടെ കൂടെയുള്ള ചിത്രം ഷെയര്‍ ചെയ്തത്.
 
ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ഷീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ എടുത്ത ചിത്രമാണ് റബേക്ക ആരാധകരുമായി പങ്കുവെച്ചത്.റബേക്കയുടെ പ്രതിശ്രുത വരനായ ശ്രീജിത്തിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങളും നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലൂടെയാണ് റെബേക്ക സിനിമയിലെത്തുന്നത്. തൃശ്ശൂര്‍ സ്വദേശിനിയാണ് താരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍