തമിഴ് ഹിന്ദി ഭാഷകളിലാണ് സിനിമ ഒരുക്കുന്നത്. നേരത്തെ ചിത്രം മലയളത്തിലും എത്തും എന്നറിയിച്ചിരുന്നെങ്കിലും പിന്നീട് തമിഴിലും ഹിന്ദിയിലും പുറത്തിറക്കിയാൽ മതി എന്ന തീരുമാനത്തിലേക്ക് അണിയറ പ്രവർത്തകർ എത്തിച്ചേരുകയായിരുന്നു സുരേഷ് നായരാണ് തമിഴിലേക്ക് ചിത്രത്തിന്റെ തിരക്കഥ പരിഭാഷപ്പെടുത്തുന്നത്. ജയമോഹൻ, മഹാവീർ കർണ്ണനെ ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തും.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കലാ സംവിധായകനായ അമിത് റോയിയുടെ നേതൃത്വത്തില്‍ ഫിലിം സിറ്റിയിൽ സിനിമയുടെ സെറ്റിന്റെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. വിക്രമിനെക്കൂടാതെ ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളും ചിത്രത്തിൽ വേഷമിടുന്നതായി വാർത്തകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ ഇതിന് സ്ഥിരീകരണം അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. മുൻപ് ചിത്രത്തിൽ നായകനായി നിശ്ചയിച്ചിരുന്നത് പ്രിഥ്വി രാജിനെയായിരുന്നു പിന്നീടാണ് നായകനായി വിക്രമിനെ തീരുമാനിക്കുന്നത്.