വൈശാഖ് - മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന പുലിമുരുകൻ നിറഞ്ഞ സദസ്സിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്. റെക്കോർഡുകൾ എല്ലാം ഭേദിച്ച് ഉയരത്തിലേക്ക് കുതിക്കുന്ന പിലുമുരുകനാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. ഏറ്റവും കുറഞ്ഞ വേഗതിൽ 10 കോടി നേടിയെന്ന റെക്കോർഡും ഇനി പുലിമുരുകന് സ്വന്തം. ചിത്രം 100 കോടി കടക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, പുലിമുരുകനെ കടത്തിവെട്ടുന്ന അടുത്ത പടം എതാണെന്നും ആരാധകർ ചർച്ച ചെയ്യുന്നുണ്ട്. പൃഥ്വിരാജ് ചിത്രമായ കർണൻ പുലിമുരുകനെ കടത്തിവെട്ടുമെന്നാണ് സംസാരം. എന്ന് നിന്റെ മൊയ്തീന് ശേഷം ആർ എസ് വിമലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് കർണൻ. 250 കോടി മുതൽമുടക്കിൽ നിർമിക്കുന്ന ചിത്രത്തിനായി ആകാംഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മലയാളത്തിലെ ബാഹുബലി എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
ബോക്സ് ഓഫീസിൽ പുലിമുരുകന്റെ പടയോട്ടമാണിപ്പോൾ. അഞ്ചുദിവസം കൊണ്ട് 20 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ സിനിമ ഇതിനകം തന്നെ മുടക്കുമുതലും തിരിച്ചുപിടിച്ചുകഴിഞ്ഞു. പുലിയെ വേട്ടയാടുന്നതുപോലെ പുലിമുരുകന്‍ മലയാള സിനിമയുടെ ബോക്സോഫീസും വേട്ടയാടി കീഴടക്കിയിരിക്കുന്നു. വെറും അഞ്ചുദിവസം കൊണ്ട് കളക്ഷന്‍ 20 കോടി. മോഹന്‍ലാലും വൈശാഖും ഉദയ്കൃഷ്ണയും ചേര്‍ന്ന് സൃഷ്ടിച്ച ഈ ബ്രഹ്മാണ്ഡസിനിമ മലയാളത്തിലെ സര്‍വ്വകാല വിജയമായി മാറിയിരിക്കുകയാണ്.