നിവിന്‍ പോളിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു, 'താരം' വരുന്നു !

കെ ആര്‍ അനൂപ്

തിങ്കള്‍, 5 ഏപ്രില്‍ 2021 (11:10 IST)
നിവിന്‍ പോളിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. താരം എന്ന് പേരിട്ടിരിക്കുന്ന സിനിമ വിനയ് ഗോവിന്ദ് ആണ് സംവിധാനം ചെയ്യുന്നത്. കോഹിനൂര്‍, കിളി പോയി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത വിനയ് പുതിയ പരീക്ഷണവുമായാണ് എത്തിയിരിക്കുന്നത്. വിവേക് രഞ്ജിത്തിന്റെതാണ് തിരക്കഥയാണ്. ഫാമിലി കോമഡി ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രമായിരിക്കും. എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നും സംവിധായകന്‍ പറഞ്ഞു. 
 
രാഹുല്‍ രാജിന്റെതാണ് സംഗീതം. ഷൂട്ടിംഗ് ഡേറ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല. നിവിന്‍ പോളി മറ്റു സിനിമകളുടെ തിരക്കിലാണ്. കേരളത്തിന് പുറത്തും സിനിമയ്ക്ക് ഷൂട്ട് ഉണ്ട്. ലൊക്കേഷനുകള്‍ തേടിയുള്ള യാത്രകള്‍ ഉടന്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. ഈ വര്‍ഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് വിനയ് ഗോവിന്ദ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍