അടിയും ഇടിയുമായി ഒരു മരണമാസ് പടം; മോഹൻലാലും വിക്രമും ഒന്നിക്കുന്നു!

വ്യാഴം, 22 നവം‌ബര്‍ 2018 (13:06 IST)
സാമി, അരുള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചിയാന്‍ വിക്രമും സൂപ്പര്‍ സംവിധായകന്‍ ഹരിയും ഒന്നിച്ച പടമാണ് സാമി സ്ക്വയർ. ചിത്രം വേണ്ടത്ര ഹിറ്റായില്ല. എന്നാൽ, സാമി സ്ക്വയറിനു ശേഷം വിക്രമും ഹരിയും വീണ്ടുമൊന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 
 
ഇപ്പോഴിതാ, കോടമ്പാക്കത്ത് നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഹരിയുടെ അടുത്ത പടത്തിലും നായകൻ വിക്രം തന്നെയാണ്. സാമിയിൽ നിന്നും നേർവിപരീതമായി ഒരു ഗാങ്സ്റ്റർ പടമാണ് ഹരി അടുത്തതായി ചെയ്യാനൊരുങ്ങുന്നത് എന്നാണ് സൂചന. 
 
അടിയും ഇടിയും വെടിയുമായി ഒരു മരണമാസ് പടത്തിനു വേണ്ടിയാണ് ഹരിയും വിക്രമും വീണ്ടുമൊരുമിക്കുന്നത്. രണ്ട് ടീമുകൾ തമ്മിലുള്ള ഗാങ്സ്റ്റർ വാർ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുക. ഇതിൽ വിക്രമിന്റെ തലതൊട്ടപ്പാനായി അധോലോക നായകനായി മോഹൻലാലും എത്തുമെന്നാണ് സൂചന. 
 
പുലിമുരുകന് ശേഷം മറ്റ് ഇൻഡസ്ട്രികളിൽ മോഹൻലാലിന്റെ സ്റ്റാർ വാല്യു കുത്തനെ ഉയർന്നിരിക്കുകയാണ്. ഇതാണ് ചിത്രത്തിൽ മോഹൻലാലിനെ പരിഗണിക്കാൻ ഹരിയെ ചിന്തിപ്പിച്ചതെന്നാണ് സൂചന. അതേസമയം, ഒടിയൻ, രണ്ടാമൂഴം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ് മോഹൻലാൽ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍