'ക്രിസ്റ്റഫര്‍' ചിത്രീകരണം പൂര്‍ത്തിയാക്കി മമ്മൂട്ടി, എല്ലാത്തിനും നന്ദി എന്ന് സംവിധായകന്‍

കെ ആര്‍ അനൂപ്

വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (14:56 IST)
'ക്രിസ്റ്റഫര്‍' തന്റെ ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി മമ്മൂട്ടി. എല്ലാത്തിനും മമ്മൂട്ടിയോട് നന്ദിയെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.65 ദിവസങ്ങളായി ക്രിസ്റ്റഫര്‍ ഷൂട്ടിങ്ങിലായിരുന്നു മെഗാസ്റ്റാര്‍.
സിനിമയുടെ പുതിയ പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.' For Him, Justice is an Obsession...'- എന്ന് കുറിച്ച് കൊണ്ട് മമ്മൂട്ടിയുടെ ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്.
ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.
 
ആര്‍.ഡി. ഇലുമിനേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍.
 
തെന്നിന്ത്യന്‍ താരം വിനയ് റായ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. വില്ലന്‍ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങിയ താരനിര കൂടാതെ 35 ഓളം പുതുമുഖങ്ങളും അഭിനയിക്കുന്നു. 
 
എറണാകുളം, വണ്ടിപെരിയാര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. 
 
ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ്: മനോജ്, കലാ സംവിധാനം: ഷാജി നടുവില്‍ വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാര്‍ക്കറ്റിംങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍