പൃഥ്വിരാജിന്റെ 'കാളിയന്‍' ഉപേക്ഷിച്ചിട്ടില്ല, അപ്‌ഡേറ്റ് നല്‍കി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്

വ്യാഴം, 31 മാര്‍ച്ച് 2022 (15:02 IST)
പൃഥ്വിരാജിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'കാളിയന്‍'.ചിത്രം പ്രഖ്യാപിച്ചതു മുതല്‍ എല്ലാവരും ആവേശത്തിലുമാണ്. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തെക്കുറിച്ച് പുതിയൊരു അപ്‌ഡേറ്റ് വന്നിരിക്കുകയാണ്.
 
 'കാളിയന്‍' നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ജോലികള്‍ പുനരാരംഭിച്ചതായും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അറിയിച്ചു. ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം സത്യരാജും ഉണ്ടെന്നാണ് കേള്‍ക്കുന്നത്.
പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ത്രില്ലര്‍ ചിത്രമായ 'ജനഗണ മന'യുടെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്, സിനിമ ഏപ്രില്‍ 28 ന് തിയേറ്ററില്‍ റിലീസ് ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍