2008-ൽ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രമായിരുന്നു അടൂർ സംവിധാനം ചെയ്ത അവസാന സിനിമ. കുക്കു പരമേശ്വരൻ പ്രൊഡക്ഷൻ ചെയ്യുന്ന പിന്നെയും എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബേബീ മാത്യു സോമതീരവും അടൂരും ചേർന്നാണ് നിർമിക്കുന്നത്. വെള്ളരി പ്രാവിനുശേഷം ഹിറ്റ് ജോഡിയായ ദിലീപും കാവ്യയും ഒന്നിക്കുന്ന എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
പിന്നെയും എന്ന ചിത്രം ശക്തമായൊരു പ്രണയ കഥയാണ് പറയുന്നതെന്ന് അടൂർ പത്രസമ്മേളനത്തിൽ പറഞ്ഞു. ശാസ്താംകോട്ട, തിരുവനന്തപുരം എന്നിവടങ്ങളിലായി മെയ് 11ന് ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അടൂർ സാറിന്റെ കൂടെ ഒരിക്കൽ കൂടി അഭിനയിക്കാൻ അവസരം കിട്ടിയിരിക്കുകയാണെന്നും അതിൽ താൻ വളരെയധികം സന്തോഷിക്കുന്നുണ്ടെന്നും കാവ്യ പറഞ്ഞു. അടൂരിനൊപ്പം ഉള്ള കാവ്യയുടെ രണ്ടാമത്തെ സിനിമയാണ് പിന്നെയും. നേരത്തെ അടൂരിന്റെ നാല് പെണ്ണുങ്ങൾ എന്ന സിനിമയിൽ കാവ്യ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ദിലീപ്- അടൂർ ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.