ചരിത്ര സിനിമകൾ ചെയ്യാനൊരുങ്ങുന്ന ഏതൊരു സംവിധായകനും ആദ്യം മനസ്സിലേക്കോടിയെത്തുക മമ്മൂട്ടിയെന്ന അതുല്യ പ്രതിഭയുടെ പേരാകും. മമ്മൂട്ടിയ്ക്ക് വേണ്ടി മാത്രമായി ജനിച്ച നിരവധി സിനിമകളുണ്ടായിട്ടുണ്ട്. അതിൽ മുൻപന്തിയിലാണ് ചരിത്ര പ്രാധാന്യമുള്ള സിനിമകൾ.
ഒരു വടക്കൻ വീരഗാഥ, ഡോ. അംബേദ്ക്കർ, പഴശിരാജ, യാത്ര എന്നിവ ബയോപിക് ചിത്രങ്ങളാണ്. ഈ നാല് ചിത്രങ്ങൾക്കും ഒരു പ്രത്യേകതയുണ്ട്. ഓരോ പത്ത് വർഷത്തെ ഇടവേളകളിൽ പുറത്തിറങ്ങിയ ബയോപിക് ആയിരുന്നു ഇത് നാലും. 1989ൽ വടക്കൻ വീരഗാഥയും 10 വർഷങ്ങൾക്ക് ശേഷം 2000ൽ അംബേദ്ക്കറും റിലീസ് ആയി.
മമ്മൂട്ടിയുടെ ആരാധകർ വീണ്ടും കാത്തിരുന്നു മറ്റൊരു ബയോപികിനായി. ഒടുവിൽ 10ആം വർഷം മമ്മൂട്ടി പഴശിരാജയുടെ കഥയുമായി വന്നു 2000ൽ. വീണ്ടും 10 വർഷങ്ങൾക്ക് ശേഷം ഇപ്പോഴിതാ, ഐ എസ് ആർ റെഡ്ഡിയുടെ കഥ പറയുന്ന യാത്രയുമായി മമ്മൂട്ടി എത്തുകയാണ്. അതിനും മെഗാസ്റ്റാർ എടുത്തത് 10 വർഷത്തെ ഇടവേള.
ഒരു വടക്കൻ വീരഗാഥ:
വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. ബാലന്‍ കെ നായര്‍, മാധവി, ഗീത, ക്യാംപ്റ്റന്‍ രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
1989ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ആ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മുതല്‍ മികച്ച വസ്ത്രാലങ്കാരത്തിന് വരെയുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ഒരു വടക്കന്‍ വീരഗാഥ സ്വന്തമാക്കി. 1989 ഏപ്രിൽ 14നാണ് വടക്കൻ വീരഗാഥ റിലീസ് ആയത്.
ചതിയന്‍ ചന്തുവിനു ഹൃദ്യമായ ഭാഷ്യം കൊടുത്ത് ചരിത്രം തിരുത്തിയെഴുതിയ കൂട്ടുകെട്ടാണ് എം ടി- ഹരിഹരന്‍- മമ്മൂട്ടി ടീം. വടക്കന്‍ പാട്ടിലെ ചന്തുവിനു പുതിയ രൂപം നല്‍കുകയായിരുന്നു ഇവർ.
ഡോ. ബാബാ സാഹെബ് അംബേദ്ക്കര്‍:
ഇന്ത്യന്‍ ഭരണഘടന ശില്‍പ്പി ഡോ ബിആര്‍ അംബേദ്ക്കറുടെ ജീവചരിത്ര സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിക്ക് 1999ലെ ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. 2000ലാണ് ചിത്രം റിലീസ് ആയത്. ഡോ. ബാബാ സാഹെബ് അംബേദ്ക്കര്‍ എന്ന സിനിമ ജബ്ബാര്‍ പട്ടേല്‍ ആണ് സംവിധാനം ചെയ്തത്. നാഷണല്‍ ഫിലിം ഡെവലപ്‌മെന്‍് കോര്‍പ്പറേഷനാണ് ചിത്രം നിര്‍മ്മിച്ചത്.
പഴശിരാജ:
ചരിത്രം വേണ്ട വണ്ണം ബഹുമാനിക്കപ്പെടാതെ പോയ പോരാളിയുടെ കഥയാണ് മമ്മൂട്ടിയുടെ കേരളവർമ പഴശിരാജ പറഞ്ഞത്. പഴശ്ശിരാജയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് നടനെന്ന നിലയില്‍ തന്‍റെ ഏറ്റവും വലിയ സൌഭാഗ്യമാണെന്നായിരുന്നു മമ്മൂട്ടി അന്ന് എല്ലാ അഭിമുഖങ്ങളിലും പറഞ്ഞത്.
സിനിമയുടെ മേന്‍മയ്ക്കുള്ള എല്ലാ ക്രെഡിറ്റും തിരക്കഥ തയ്യാറാക്കിയ എം ടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ ഹരിഹരനും ചാര്‍ത്തിക്കൊടുക്കുകയായിരുന്നു മമ്മൂട്ടി. വളരെ മികച്ച സംഭാഷണങ്ങളും കാര്യങ്ങള്‍ വിശദമായി ആവിഷ്കരിക്കാന്‍ കഴിവുള്ള സംവിധായകനും ചേര്‍ന്നാണ് പഴശ്ശിരാജ തയ്യാറാക്കിയത്. 2009ലാണ് സിനിമ റിലീസ് ആയത്.
യാത്ര:
നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ഒരു ബയോപിക് ചിത്രത്തിൽ അഭിനയിപ്പിക്കുന്നുവെന്ന റിപ്പോർട്ടിലൂടെയാണ് തെലുങ്ക് ചിത്രം യാത്ര വാർത്തകളിൽ ഇടം പിടിച്ചത്. ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയാവുകയാണ് മമ്മൂട്ടി.
‘യാത്ര’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വർഷം ആദ്യം റിലീസ് ആകും. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍..
2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്.