‘96’ തെലുങ്ക് റീമേക്കില്‍ ദുല്‍ക്കര്‍ ഇല്ല, പകരം മറ്റൊരു ബിഗ്ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ !
തിങ്കള്‍, 10 ഡിസംബര്‍ 2018 (16:36 IST)
ദുല്‍ക്കര്‍ സല്‍മാന് ഇന്ന് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട്. അത് ഹിന്ദിയിലായാലും സൌത്തിന്ത്യന്‍ ഭാഷകളിലായാലും. ഇപ്പോഴിതാ വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ പോവുകയാണ് ഡിക്യു.
തെലുങ്കിലെ വമ്പന്‍ നിര്‍മ്മാതാവായ ദില്‍ രാജു നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ദുല്‍ക്കര്‍ നായകനാകുന്നത്. തെലുങ്ക് യുവസൂപ്പര്‍താരം നാനിയും ഈ ചിത്രത്തില്‍ ദുല്‍ക്കറിനൊപ്പം നായകനാണ്. ഇന്ദ്രഗണ്ഡി മോഹന്‍ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആദ്യം നാനിയെ നായകനാക്കി ‘96’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാമെന്നായിരുന്നു ദില്‍ രാജു പ്ലാന്‍ ചെയ്തത്. എന്നാല്‍ സംവിധായകന്‍ ഈ കഥ പറഞ്ഞതോടെ ദുല്‍ക്കര്‍ - നാനി കോമ്പോയില്‍ ഒരു അടിപൊളി ആക്ഷന്‍ ത്രില്ലറിന് ദില്‍ രാജു സമ്മതിക്കുകയായിരുന്നു.
‘മഹാനടി’ എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ തന്‍റേതായ ഇടം കണ്ടെത്തിയ ദുല്‍ക്കറിന് പുതിയ ചിത്രം വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കാം.