വിക്രം കൊല്‍ക്കത്തയിലേക്ക്, 'കോബ്ര' ചിത്രീകരണം അവസാനഘട്ടത്തില്‍

കെ ആര്‍ അനൂപ്

ശനി, 14 ഓഗസ്റ്റ് 2021 (17:05 IST)
ഒരു സിനിമാ ലൊക്കേഷനില്‍ നിന്നും മറ്റൊരു സിനിമ ലൊക്കേഷനിലേക്ക് നിരന്തരം യാത്രയിലാണ് നടന്‍ ചിയാന്‍ വിക്രം.കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേയും മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെയും ഷൂട്ടിംഗ് തിരക്കിലായിരുന്നു അദ്ദേഹം. അതിനിടയില്‍ തന്റെ ഇനിയും ചിത്രീകരണം പൂര്‍ത്തിയാകാത്ത കോബ്രയുടെ സെറ്റിലേക്ക് തിരിച്ചെത്താന്‍ തയ്യാറെടുപ്പിലാണ് വിക്രം. 
 
അജയ് ഗനാനമുത്തു സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലര്‍ ചിത്രീകരണം തുടങ്ങിയിട്ട് മാസങ്ങളായി. വിക്രം വ്യത്യസ്ത ലുക്കുകളില്‍ എത്തുന്ന സിനിമയുടെ അവസാന ഷെഡ്യൂള്‍ തുടങ്ങുന്നു. വിക്രം കൊല്‍ക്കത്തയില്‍ ടീമിനൊപ്പം ചേരും.ആഗസ്റ്റ് 15നാണ് ചിത്രീകരണം വീണ്ടും തുടങ്ങുന്നത്.ശ്രിന്ദി ഷെട്ടി, കെ എസ് രവികുമാര്‍, ഇര്‍ഫാന്‍ പത്താന്‍, മിയ ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ചിത്രം അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍