രഞ്ജിത്തിന്റെ ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചേഴ്സ് അടുത്തതായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജോജുവുമാണ് നായകന്മാര്. പക്ഷേ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്തല്ല. എ ബി സി ഡി, ബെസ്റ്റ് ആക്ടര്‍, ചാര്‍ലി തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച മാര്ട്ടിന് പ്രക്കാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ സിനിമയുടെ നിര്‍മ്മാണത്തില്‍ രഞ്ജിത്തിനൊപ്പം മാര്ട്ടിന് പ്രക്കാട്ട് പങ്കുചേരുന്നുമുണ്ട്.