‘36 വയതിനിലേ’ ദൃശ്യങ്ങള്‍ കണ്ടോ? കണ്ടുനോക്കൂ... ജ്യോതിക മഞ്ജുവിനെ തോല്‍പ്പിക്കുമോ?

ബുധന്‍, 18 മാര്‍ച്ച് 2015 (19:46 IST)
മഞ്ജു വാര്യരുടെ രണ്ടാം വരവ് ആഘോഷമാക്കിയ 'ഹൌ ഓള്‍ഡ് ആര്‍ യു' തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതും ആ ചിത്രത്തിലൂടെ ജ്യോതിക മടങ്ങിവരുന്നു എന്നതും നേരത്തേ മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
 
'36 വയതിനിലേ' എന്ന് ചിത്രത്തിന് പേരിട്ടു. റോഷന്‍ ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ റഹ്‌മാന്‍ ആണ് നായകന്‍.
 
ഭാരതിരാജയുടെ എവര്‍ഗ്രീന്‍ ക്ലാസിക്കായ '16 വയതിനിലേ' തമിഴ് ജനതയുടെ ഉള്ളിന്‍റെയുള്ളില്‍ സ്ഥാനമുള്ള സിനിമയാണ്. രജനികാന്തും കമല്‍ഹാസനും ശ്രീദേവിയുമൊക്കെ തകര്‍ത്തഭിനയിച്ച ആ സിനിമയുടെ ഓര്‍മ്മയുള്ളതിനാല്‍ '36 വയതിനിലേ' തമിഴ് പ്രേക്ഷകര്‍ ഹൃദയം കൊണ്ട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
 
അതേസമയം, ഹൌ ഓള്‍ഡ് ആര്‍ യുവിന്‍റെ ഹിന്ദി റീമേക്കിന്‍റെയും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കജോള്‍ ആണ് ആ സിനിമയിലെ നായിക.

വെബ്ദുനിയ വായിക്കുക