ഹി ഐ ആം ടോണി, സെറ്റിന് ചെലവ് 65 ലക്ഷം!

ചൊവ്വ, 27 മെയ് 2014 (18:48 IST)
‘ഹണിബീ’ എന്ന ആദ്യ ചിത്രം സൂപ്പര്‍ഹിറ്റാക്കിയ സംവിധായകന്‍ ലാല്‍ ജൂനിയര്‍ തന്‍റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. ‘ഹി ഐ ആം ടോണി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആസിഫ് അലി, ലാല്‍, മിയ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു ക്രൈം ത്രില്ലറാണെന്നാണ് ആദ്യ സൂചന.
 
കൊച്ചിയിലെ എടപ്പള്ളിയില്‍ ഒരു ഫ്ലാറ്റിന്‍റെ സെറ്റിലാണ് ചിത്രീകരണം നടക്കുന്നത്. “പൂര്‍ണമായും കഥ നടക്കുന്നത് ഈ അപ്പാര്‍ട്ടുമെന്‍റിന് ഉള്ളിലാണ്. യഥാര്‍ത്ഥ അപ്പാര്‍ട്ടുമെന്‍റുകള്‍ പലതും കണ്ടെങ്കിലും അതൊന്നും ഇഷ്ടപ്പെടാത്തതിനാല്‍ സെറ്റിടാന്‍ തീരുമാനിക്കുകയായിരുന്നു” - ലാല്‍ ജൂനിയര്‍ വെളിപ്പെടുത്തി.
 
അപ്പാര്‍ട്ടുമെന്‍റിന്‍റെ സെറ്റ് 65 ലക്ഷം രൂപ മുടക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. കലാ‍സംവിധായകന്‍ പ്രശാന്ത് മാധവ് ആണ് ആകര്‍ഷകമായ ഈ സെറ്റ് ഒരുക്കിയത്.
 
മുമ്പ് ചേട്ടായീസ് എന്ന സിനിമയ്ക്ക് വേണ്ടി ഒരു ഫ്ലാറ്റ് സെറ്റിട്ടിരുന്നു. ലാല്‍ ആ സിനിമയുടെയും ഭാഗമായിരുന്നു.

വെബ്ദുനിയ വായിക്കുക