വിഷുവിന് മമ്മൂട്ടി - മോഹന്‍ലാല്‍ - മഞ്ജു വാര്യര്‍ - നയന്‍താര!
വെള്ളി, 21 നവംബര്‍ 2014 (16:01 IST)
2015 വിഷുക്കാലം മലയാളികള്‍ക്ക് അറിഞ്ഞ് ആഘോഷിക്കാവുന്ന സിനിമാക്കാലവുമായിരിക്കും. രണ്ട് ഗംഭീര സിനിമകളാണ് വിഷു റിലീസായി എത്തുക. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും രണ്ട് സൂപ്പര്‍ സിനിമകള്‍.
മോഹന്‍ലാലും മഞ്ജു വാര്യരും ജോഡിയാകുന്ന സത്യന്‍ അന്തിക്കാട് ചിത്രമാണ് ഒന്ന്. ഈ സിനിമയുടെ പേര് 'വിനീതമായി അപേക്ഷിക്കുന്നു' എന്നാവില്ല എന്ന് സത്യന്‍ അന്തിക്കാട് അറിയിച്ചിട്ടുണ്ട്.
മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്ന 'ഭാസ്കര്‍ ദി റാസ്കല്‍' ആണ് വിഷു റിലീസിനൊരുങ്ങുന്ന മറ്റൊരു മെഗാചിത്രം. സൂപ്പര്‍ സംവിധായകന്‍ സിദ്ദിക്ക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സത്യന്‍ അന്തിക്കാടിന്‍റെയും സിദ്ദിക്കിന്‍റെയും സിനിമയാകുമ്പോള്‍ കുടുംബപ്രേക്ഷകര്‍ക്ക് ധൈര്യമായി തിയേറ്ററിലെത്താം. രണ്ടുസിനിമകളും വിജയിക്കട്ടെ എന്നാണ് നല്ല സിനിമകള്‍ ആഗ്രഹിക്കുന്നവര്‍ ആശംസിക്കുന്നത്.