വിനീതിന്‍റെ അനുജനല്ല, കസിനാണ് ധ്യാന്‍ !

ചൊവ്വ, 21 ഏപ്രില്‍ 2015 (15:34 IST)
ഏവര്‍ക്കുമറിയാം, വിനീത് ശ്രീനിവാസന്‍റെ അനുജനാണ് ധ്യാന്‍ ശ്രീനിവാസന്‍ എന്ന്. എന്നാല്‍ കുറച്ചുദിവസങ്ങളായി ചിലര്‍ പറയുന്നു വിനീതിന്‍റെ കസിനാണ് ധ്യാന്‍ എന്ന്. ആകെയൊരു കണ്‍‌ഫ്യൂഷന്‍ അല്ലേ? ഒരു പുതിയ സിനിമയെക്കുറിച്ചാണ് പറയുന്നത്.
 
‘കുഞ്ഞിരാമായണം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് വിനീതും ധ്യാനും കസിന്‍സായി അഭിനയിക്കുന്നത്. നവാഗതനായ ബേസില്‍ ജോസഫ് ആണ് സംവിധാനം. 
 
കുഞ്ഞിരാമന്‍ എന്നാണ് ഈ സിനിമയില്‍ വിനീതിന്‍റെ കഥാപാത്രത്തിന്‍റെ പേര്. കുഞ്ഞിരാമന്‍റെ അമ്മാവനായ വാസുവിന്‍റെ മകന്‍ ലാലു ആയി ധ്യാന്‍ അഭിനയിക്കുന്നു. 
 
അജു വര്‍ഗീസ്, നീരജ് മാധവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നായികമാരെ തീരുമാനിച്ചിട്ടില്ല.
 
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘തിര’ എന്ന ത്രില്ലറിലൂടെയാണ് ധ്യാന്‍ സിനിമയിലെത്തുന്നത്.

വെബ്ദുനിയ വായിക്കുക