പൃഥ്വിരാജ് തന്നെ തമിഴിലും മൊയ്തീനെ അവതരിപ്പിക്കണമെന്ന് അണിയറപ്രവർത്തകർ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിലുള്ള താൽപ്പര്യമില്ലായ്മ പൃഥ്വി ആദ്യം തന്നെ അറിയിച്ചിരുന്നു. പിന്നീട് ഈ കഥാപാത്രത്തിനായി ധനുഷിനെ പരിഗണിച്ചിരുന്നു. എന്നാൽ ഒടുവിലാണ് മൊയ്തീനെ അവതരിപ്പിക്കാനുള്ള അവസരം കാർത്തിക്ക് വന്നുചേർന്നത്.