മമ്മൂട്ടി ആക്രികച്ചവടക്കാരന്‍!

PROPRO
മലയാളത്തിന്‍റെ സൂപ്പര്‍നായകന്‍ മമ്മൂട്ടി ആക്രികച്ചവടക്കാരന്‍ ആകാന്‍ തയ്യാറെടുക്കുന്നു. അഭിനയം മതിയാക്കി ലാഭകരമായ ബിസിനസ്‌ നടത്താന്‍ ഉള്ള ഒരുക്കത്തിലാണ് സൂപ്പര്‍സ്റ്റാര്‍ എന്ന് ധരിക്കരുത്.

ആക്രിക്കച്ചവടം രാജ്യന്തര ബിസിനസ്‌ ആയി മാറികൊണ്ടിരിക്കുകയാണെങ്കിലും മമ്മൂട്ടി സിനിമയിലാണ്‌ ആക്രികച്ചവടക്കാരനാകുന്നത്‌. കോമഡി സിനിമകളിലൂടെ വിജയഫോര്‍മുല കണ്ടെത്തിയ റാഫിമെക്കാര്‍ട്ടിന്മാരാണ്‌ മമ്മൂട്ടിയ ആക്രികച്ചവടക്കാരനാക്കി സിനിമ എടുക്കുന്നത്‌.

സിനിമയുടെ പേര്‌ ‘ലൗ ഇന്‍ സിംഗപ്പൂര്’‍!, ആക്രികച്ചവടത്തിനൊപ്പം സൂപ്പര്‍സ്റ്റാറിന്‌ പ്രേമവും ഉണ്ടെന്ന്‌ വ്യക്തം. ആക്രികച്ചവടത്തിലൂടെ പണക്കാരനായ ആളാണ്‌ നായകന്‍. പണവും പെരുമയും എല്ലാം കൈവന്നെങ്കിലും മനസില്‍ ഇപ്പോഴും പഴയ ആക്രികച്ചവടക്കാരന്‍ തന്നെ.

ഒരിക്കല്‍ നായകന്‍ സിംഗപ്പൂരില്‍ എത്തുന്നു. അവിടെ അയാള്‍ ഒരു സുന്ദരികുട്ടിയെ കണ്ടെത്തുന്നു. അവളെ പ്രേമിക്കാന്‍ നായകന്‍ നടത്തുന്ന പരിശ്രമങ്ങളാണ്‌ നര്‍മ്മത്തില്‍ ചാലിച്ച സിനിമയുടെ പ്രമേയം.

നായിക പുതുമുഖമായിരിക്കും. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭി‌ക്കും. അടുത്തവര്‍ഷം ആദ്യം ചിത്രം റിലീസ്‌ ചെയ്യാനാണ്‌ നീക്കം.

വെബ്ദുനിയ വായിക്കുക