ലിങ്കുസാമിയുടെ ആദ്യചിത്രമായ ‘ആനന്ദ’ത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്. മമ്മൂട്ടിയെ നായകനാക്കി ഇത്തവണ പക്ഷേ ചെയ്യുന്നത് ഒരു ത്രില്ലര്‍ സിനിമയായിരിക്കും. അല്ലു അര്ജ്ജുന് ചിത്രത്തിന് ശേഷം വിശാലിനെ നായകനാക്കി സണ്ടക്കോഴി 2 ചെയ്യാനായിരുന്നു ലിങ്കുസാമി ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ മമ്മൂട്ടി ഡേറ്റ് നല്‍കിയതോടെ സണ്ടക്കോഴി 2 മാറ്റിവയ്ക്കാന്‍ ലിങ്കുസാമി തീരുമാനിക്കുകയായിരുന്നു.