പൃഥ്വി നിര്‍മ്മിക്കും, മമ്മൂട്ടി നായകനാകും; അതുവരെ ഓകെ... പൃഥ്വിയുടെ അച്ഛനായി മമ്മൂട്ടി അഭിനയിക്കുമോ?

ചൊവ്വ, 3 മെയ് 2016 (15:44 IST)
പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. നവാഗതനായ ഹനീഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘മൈ ഡാഡി ഡേവിഡ്’ എന്നാണ് പേരിട്ടിരിക്കുന്നത്.
 
പൃഥ്വിരാജിന്‍റെ നിര്‍മ്മാണക്കമ്പനിയായ ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ ടൈറ്റില്‍ കഥാപാത്രമായ ഡേവിഡായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് സൂചന. 
 
എന്നാല്‍ ഈ സിനിമയില്‍ മമ്മൂട്ടിയുടെ മകനായി പൃഥ്വി അഭിനയിക്കുമെന്നുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.
 
മമ്മൂട്ടിയുടെ അനുജനായി പൃഥ്വിരാജ് അഭിനയിച്ച പോക്കിരിരാജ മെഗാഹിറ്റായിരുന്നു.

വെബ്ദുനിയ വായിക്കുക