'ജീവിതം ആവര്‍ത്തിക്കപ്പെടുന്നു' എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍. ശ്രീബാല തന്നെ തിരക്കഥ രചിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച അനുഭവത്തില്‍ നിന്നാണ് സ്വതന്ത്ര സംവിധാന സംരംഭത്തിന് ശ്രീബാല തുടക്കം കുറിക്കുന്നത്. ഒരു ചെറുകഥയാണ് ഈ ദിലീപ് ചിത്രത്തിന് ശ്രീബാല അവലംബമാക്കിയിരിക്കുന്നത്.
നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. സുഹാസിനി, ശ്രീനിവാസന്‍, ശങ്കര്‍ രാമകൃഷ്ണന്‍, ശശികുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.