തോക്കുമായ് മലയാളത്തിലേക്ക് രണ്ടാം വരവ് നടത്തിയ സുരേഷ് ഗോപിക്ക് ഇനി തോക്ക് ഉപേക്ഷിക്കാം. സാക്ഷാല്‍ ടി വി ചന്ദ്രന്‍റെ ചിത്രത്തിലാണ് ഇനി സുരേഷ് ഗോപി അഭിനയിക്കുക.
ഗുജറാത്ത് കൂട്ടക്കൊലയെകുറിച്ചുള്ള ടി വി ചന്ദ്രന്‍ ചിത്രം ‘വിലാപങ്ങള്‍ക്ക് അപ്പുറം’ റിലീസിങ്ങിന് തയ്യാറെടുക്കുമ്പോള്‍ അടുത്ത ചിത്രത്തിന്‍റെ പണിപ്പുരയിലാണ് ചന്ദ്രന്‍. ടി വി ചന്ദ്രന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഭൂമി മലയാളത്തില്‍’ ഇരട്ട കഥാപാത്രങ്ങളെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
ഈ മാസം അവസാനത്തോടെ കണ്ണൂരില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കും. ‘ഭരത് ചന്ദ്രന്‍ ഐ പി എസി’ലുടെയുള്ള മടങ്ങി വരവന് ശേഷം ആക്ഷന്‍ ചിത്രങ്ങളാണ് സുരേഷ് ഗോപിക്ക് ലഭിക്കുന്നതെങ്കിലും ‘ഭൂമി മലയാളം’ അതിന് അപവാദമായിരിക്കും.
രൂപേഷ് പോളിന്‍റെ ‘ലാപ്‌ടോപ്പിലും’ അഭിനയ പ്രധാനമയ കഥാപാത്രത്തെയാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. ടി വി ചന്ദ്രന്‍റെ പതിവ് ശൈലിയില്‍ ‘പൊളിറ്റിക്കല്‍ സറ്റയര്‍’ ചിത്രമായിരിക്കും ‘ഭൂമിമലയാളം’. ജനുവിന്‍ സിനിമയുടെ ബാനറില്‍ ടി വി ചന്ദ്രന്‍റെ ഭാര്യ രേവതി ചന്ദ്രനും വി പി അബീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
‘വിലാപങ്ങള്‍ക്ക് അപ്പുറത്തിലെ’ നായിക പ്രിയങ്കയും നവ്യാനായരും ആയിരിക്കും ‘ഭൂമിമലയാള’ത്തില്‍ സുരേഷ് ഗോപിയുടെ നായികമാരാകുക.