മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന് കമല്‍. മാധവിക്കുട്ടിയായി അഭിനയിക്കുന്നത് വിദ്യാ ബാലന് ആണ്. മലയാളം കണ്ട ഏറ്റവും വലിയ സാഹിത്യകാരിയുടെ വിവിധ ജീവിതകാലങ്ങളിലൂടെയുള്ള സഞ്ചാരമായിരിക്കും ചിത്രം. എങ്കിലും മാധവിക്കുട്ടി മതം മാറി കമല സുരയ്യ ആയതിന് ശേഷമുള്ള സങ്കീര്‍ണമായ ജീവിതകാലഘട്ടമാണ് പ്രധാനമായും ഫോക്കസ് ചെയ്യുന്നത്.
“കമലയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയുടെ വേഷമാണ് പൃഥ്വി ചെയ്യുന്നത്. തികച്ചും ഫിക്ഷണല്‍ ആയിട്ടുള്ള കഥാപാത്രം. അതിനെക്കുറിച്ച് അധികം കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. പൃഥ്വി ഇപ്പോള്‍ തിരക്കിലാണ്. അദ്ദേഹവുമായി കൂടുതല്‍ സംസാരിക്കേണ്ടതുണ്ട്. എന്റെ മനസില്‍ ആ വേഷം ചെയ്യാന്‍ പൃഥ്വിയെ ഞാന്‍ ഉറപ്പിച്ചുകഴിഞ്ഞു” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കമല്‍ വ്യക്തമാക്കി.