ഉത്തമവില്ലന് 60, ദൃശ്യത്തിന് 50!

ചൊവ്വ, 11 മാര്‍ച്ച് 2014 (17:38 IST)
PRO
കമല്‍ഹാസന്‍ തിരക്കിലാണ്. രമേഷ് അരവിന്ദ് സംവിധാനം ചെയ്യുന്ന ‘ഉത്തമവില്ലന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് തകൃതിയായി നടക്കുന്നു. സംവിധായകന്‍ ലിംഗുസാ‍മിയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ഉത്തമവില്ലന് 60 ദിവസത്തെ ഡേറ്റാണ് കമല്‍ നല്‍കിയിരിക്കുന്നത്.

ഉത്തമ വില്ലന്‍റെ ഷൂട്ടിംഗ് മേയ് മാസത്തില്‍ പൂര്‍ത്തിയാകും. അതിന് ശേഷം ‘ദൃശ്യം’ തമിഴ് റീമേക്ക് ആരംഭിക്കും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് 50 ദിവസത്തെ ഡേറ്റാണ് കമല്‍ നല്‍കിയത്.

ദൃശ്യത്തിന് കമല്‍ഹാസന്‍റെ പ്രതിഫലം 20 കോടി രൂപയാണ്. മലയാളത്തില്‍ 4 കോടി രൂപ മാത്രം ചെലവ് ചെയ്ത് ചിത്രീകരിച്ച ദൃശ്യം തമിഴിലെത്തുമ്പോള്‍ 50 കോടിക്ക് മേല്‍ ചെലവ് വരുന്ന വമ്പന്‍ പ്രൊജക്ടാണ്.

മലയാളത്തില്‍ മീന അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുക ഗൌതമിയാണ്.

വെബ്ദുനിയ വായിക്കുക