ഈ വര്‍ഷം ഓണത്തിന് മമ്മൂട്ടിക്ക് അതിഗംഭീരമായ ഒരു പ്രൊജക്ടാണ് ഒരുങ്ങുന്നത്. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമ. മഹിമ നമ്പ്യാര്‍, വരലക്ഷ്മി ശരത്കുമാര്‍, പൂജം ബജ്‌വ എന്നിവരാണ് നായികമാര്‍. പേര് നിശ്ചയിച്ചിട്ടില്ലാത്ത ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിങ്കളാഴ്ച ആരംഭിച്ചു.
മൂക്കിന്‍തുമ്പത്ത് ദേഷ്യമുള്ള കോളജ് പ്രൊഫസറായാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷ്ഗോപിയും മക്ബൂല്‍ സല്‍മാനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ്, സലിംകുമാര്‍, കലാഭാവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.